കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

മലപ്പുറം : നിരവധി ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. താനൂര്‍ കാട്ടിലങ്ങാടി സ്വദേശി കളത്തിങ്ങല്‍ വീട്ടില്‍ തഫ്‌സീര്‍ (29), എന്നയാളെയാണ് കാപ്പ നിയമം ചുമത്തി അറസ്റ്റ് ചെയ്തത്. മലപ്പുറം ജില്ലാ പോലിസ് മേധാവിയുടെ റിപ്പോര്‍ട്ട് പ്രകാരം മലപ്പുറം ജില്ലാ കളക്ടര്‍ ആണ് ഉത്തരവിറക്കിയത്.

താനൂര്‍ ഇന്‍സ്പെക്ടര്‍ ടോണി ജെ മറ്റം സബ് ഇന്‍സ്പെക്ടര്‍ സുജിത് എന്‍ ആര്‍ , സുകീഷ് കുമാര്‍ എ എസ് ഐ സലേഷ് സിപി ഒ മാരായ രാജേഷ് പ്രബീഷ്, സുരേഷ് ,എന്നിവരടങ്ങിയ സംഘം ആണ് പ്രതിയെ പിടി കൂടിയത്.

ക്വട്ടേഷന്‍ സംഘത്തിലെ അംഗമായ തഫ്‌സീര്‍ കൊലപാതക ശ്രമം, കവര്‍ച്ച, മാരകായുധങ്ങള്‍ കൈവശം വെക്കുക, പണത്തിനുവേണ്ടി തട്ടികൊണ്ടുപോയി തടവില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിക്കുക തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പ്രതിയാണ്.

പരപ്പനങ്ങാടി ആലുങ്ങല്‍ കടപ്പുറത്ത് വെച്ച് ഈ ഇടെ സ്വര്‍ണ്ണം തട്ടാന്‍ വേണ്ടി യുവാവിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്സില്‍ പ്രധാന സൂത്രധാരനായ തഫ്‌സീര്‍ കഴിഞ്ഞ മാസമാണ് ജയിലില്‍ നിന്നും ഇറങ്ങിയത് കാപ്പ – 3 നിയമ പ്രകാരം അറസ്റ്റ് ചെയ്ത ഇയാളെ വിയ്യൂര്‍ സെണ്‍ട്രല്‍ ജയിലില്‍ ഹാജരാക്കി തടവിലാക്കും, 6 മാസത്തേക്കാണ് തടവ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top