മഹാരാഷ്ട്ര മുന്‍ മന്ത്രി ബാബ സിദ്ദിഖിയെ വെടിവെച്ച് കൊന്നു

HIGHLIGHTS : Former Maharashtra minister Baba Siddiqui shot dead

മുംബൈ: എന്‍സിപി അജിത് പവാര്‍ വിഭാഗം നേതാവും മുന്‍ മന്ത്രിയുമായ ബാബ സിദ്ദിഖിയെ വെടിവെച്ച് കൊന്നു. മഹാരാഷ്ട്രയിലെ ബാന്ദ്ര ഈസ്റ്റ് മണ്ഡലത്തിലെ എംഎല്‍എയാണ് ബാബ സിദ്ദിഖി. കാറില്‍ കയറുന്നതിനിടെയാണ് സിദ്ദിഖിക്ക് വെടിയേറ്റത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മൂന്ന് തവണ സിദ്ദിഖിക്ക് നേരെ വെടിയുതിര്‍ത്തുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് നടുക്കുന്ന സംഭവം മഹാരാഷ്ട്രയില്‍ ഉണ്ടായിരിക്കുന്നത്.

sameeksha-malabarinews

നിരവധി തവണ എംഎല്‍എയായിരുന്ന ബാബ സിദ്ദിഖി, 2004 – 2008 കാലഘട്ടത്തില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രിയായിരിന്നു. 4നേരത്തെ മുംബൈയിലെ മുന്‍സിപ്പല്‍ കൗണ്‍സിലറായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 8 വര്‍ഷത്തെ കോണ്‍?ഗ്രസ് ബന്ധം ഉപേക്ഷിച്ച് കഴിഞ്ഞ ഫെബ്രുവരി എട്ടിന് പാര്‍ട്ടി പ്രാഥമിക അം?ഗത്വത്തില്‍ നിന്ന് സിദ്ദിഖി രാജിവെച്ചിരുന്നു. പിന്നീട് അജിത്ത് പവാറിന്റെ എന്‍സിപിയില്‍ ചേരുകയായിരുന്നു. ബോളിവുഡില്‍ വലിയ സ്വാധീനമുള്ള രാഷ്ട്രീയ നേതാവ് കൂടിയാണ് സിദ്ദിഖി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!