വിജയ് ഇന്ന് ചോദ്യം ചെയ്യലിനായി ഹാജരാകും

ചെന്നൈ : കരുരിൽ തമിഴക വെട്രി കഴകം റാലിക്കിടെയുണ്ടായ ദുരന്തത്തിൽ പാർടി അധ്യക്ഷനും നടനുമായ വിജയ് ചോദ്യം ചെയ്യലിനായി തിങ്കളാഴ്ച ഡൽഹിയിലെ സിബിഐ ഓഫീസിൽ ഹാജരാകും. കഴിഞ്ഞ തിങ്കളാഴ്ച വിജയെ ചോദ്യം ചെയ്തിരുന്നു. അടുത്ത ദി വസം ഹാജരാകാൻ നിർദേശിച്ചെങ്കിലും പൊങ്കൽ ആയതിനാൽ സമയം ആവശ്യപ്പെട്ടത് അനുവദിച്ചിരുന്നു. തുടർന്നാണ് തിങ്കളാഴ്ച ഹാജരാകാൻ സമൻസ് അയച്ചത്.

കഴിഞ്ഞ സെപ്‌തംബർ 27ന് കരൂരിൽ റാലിക്കിടെ തിക്കിലും തിരക്കിലുംപ്പെട്ട് 41 പേർ മരിക്കുകയും അറുപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top