
പരപ്പനങ്ങാടി: ചെട്ടിപ്പടി കോയംകുളം കാരാട്ട് ശ്രീ കുറുംബ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിന താലപ്പൊലി മഹോത്സവത്തിന് കൊടിയേറി, തറവാട്ട് കാരണവന്മാരായ കാരാട്ട്
പുരുഷോത്തമൻ , സുബ്രഹ്മണ്യൻ, ബാബു ,ചന്ദ്രൻ, ബൈജു തുടങ്ങിയവരുടെ കാർമികത്വത്തിലാണ് കൊടിയേറ്റ ചടങ്ങ് നടന്നത്.
ജനുവരി 24 ന് ശനിയാഴ്ച ഉൽസവം വിവിധ പരിപാടികളോടെ നടക്കും .പുലർച്ചെ ഗണപതി ഹോമം, ഉച്ചപൂജ, ഉച്ചക്ക് 12 .30 ന് പ്രസാദ ഊട്ട് ,താലപ്പൊലി എഴുന്നള്ളത്ത്,
രാത്രി മുരളി വാഴയൂർ അനുഷ്‌ഠാന തിറയാട്ട കലാസംഘം അവതരിപ്പിക്കുന്ന വിവിധ തരം തിറകൾ, വാദ്യശ്രീ വെളിമുക്ക് ശ്രീധരൻ & പാർട്ടിയുടെ പാണ്ടിമേളം, തിരുവാതിരക്കളി, വീരനാട്യം എന്നിവ ഉണ്ടാകും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു



