ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി വിജയ്യെ പ്രഖ്യാപിച്ചു

HIGHLIGHTS : Vijay declared as TVK's CM candidate

ചെന്നൈ:അടുത്തവര്‍ഷം നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ നടന്‍ വിജയ്യെ ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു.

ചെന്നൈയില്‍ നടന്ന ടിവികെ നേതൃയോഗത്തിലായിരുന്നു പ്രഖ്യാപനം. വിജയ്‌യുടെ നേതൃത്വം അംഗീകരിക്കുന്നവരുമായി മാത്രം സഖ്യം ഉണ്ടാക്കും. ഓഗസ്റ്റില്‍ ടിവികെ സംസ്ഥാന സമ്മേളനം നടക്കും. സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെ വിജയ് യുടെ സംസ്ഥാന പര്യടനം ഉണ്ടാകുമെന്നും യോഗത്തില്‍ പ്രഖ്യാപനം ഉണ്ടായി.

വിഭാഗീയ ശത്രുക്കളുമായോ പ്രത്യയശാസ്ത്ര ശത്രുക്കളുമായോ നേരിട്ടോ അല്ലാതെയോ ഒരിക്കലും സഖ്യം പാടില്ലെന്ന പ്രമേയവും ടി വി കെ യോഗത്തില്‍ അവതരിപ്പിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!