HIGHLIGHTS : Protest dharna organized
തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയിലെ പ്രാദേശിക റോഡുകൾ ഗതാഗത യോഗ്യമാക്കുക, മാലിന്യ നിർമാർജനം കാര്യക്ഷമമാക്കുക, നഗരസഭയിലെ സമാന്തര ഭരണം അവസാനിപ്പിക്കുക തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ച് ടീം പോസിറ്റീവ് നഗരസഭക്ക് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. ടീം പോസിറ്റീവ് രക്ഷാധികാരിയും എൽഡിഎഫ് തിരുരങ്ങാടി മണ്ഡലം കൺവീനറുമായ അഡ്വ: സി ഇബ്രാഹീം കുട്ടി ധർണ്ണാ സമരം ഉദ്ഘാടനം ചെയ്തു.

വർക്കിംങ് ചെയർമാൻ സി പി നൗഫൽ അധ്യക്ഷം വഹിച്ചു. വിവിധ കക്ഷി നേതാക്കളായ കെ.രാമദാസ് നൗഫൽ തടത്തിൽ, എൻ എം അബ്ദുൽ കരീം, സി പി ഗുഹരാജ്, കെ രത്നാകരൻ, യാസീൻ തിരുരങ്ങാടി, പ്രതിപക്ഷ നേതാവ് സി എം അലി എന്നിവർ സംസാരിച്ചു. ഇ പി മനോജ് സ്വാഗതവും ജലീൽ ആങ്ങാടൻ നന്ദിയും പറഞ്ഞു.