HIGHLIGHTS : Vijay and Trisha reunite after 14 years in Lokesh's film 'Dalapati 67'
ചിത്രം ‘ദളപതി 67’ അടുത്തിടെയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് നായകനാകുന്നുവെന്നതാണ് ‘ദളപതി 67’ന്റെ പ്രത്യേകത. ദളപതി 67 ല്‍ വിജയ്യുടെ നായികയായി തെന്നിന്ത്യന്‍ സുന്ദരി തൃഷ. 14 വര്‍ഷങ്ങള്‍ക്കു ശേഷമാണ് തൃഷയും വിജയ്യും ഒന്നിക്കുന്നത്. നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നതുപോലെ തൃഷയാണ് ചിത്രത്തിലെ നായിക. കമലഹാസനെ നായകനാക്കി ഒരുക്കിയ വിക്രത്തിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണിത്.
‘കുരുവി’ എന്ന ചിത്രമാണ് ഇരുവരും ഒടുവില്‍ ഒന്നിച്ചത്. ഇതിനു മുമ്പ് ഗില്ലി, തിരുപ്പാച്ചി, ആദി എന്നീ സിനിമകളില്‍ ഭാഗ്യജോഡികള്‍ ഒന്നിച്ചെത്തിയിട്ടുണ്ട്.

വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ചിത്രമായ ‘വാരിസാ’ണ് വിജയ്‌യുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. വിജയ് നായകനായ ‘വാരിസ്’ എന്ന സിനിമയില്‍ ഒരു പ്രധാന കഥാപാത്രമായി എസ് ജെ സൂര്യയും എത്തുന്നുണ്ട്. വിജയ്യും എസ് ജെ സൂര്യയും ഒന്നിക്കുന്ന നാലാമത്തെ ചിത്രം എന്ന പ്രത്യേകതയുണ്ട് ‘വാരിസി’ന്.
വിജയ് സേതുപതി ചിത്രം 96 ലൂടെ അഭിനയ രംഗത്ത് ശക്തമായ തിരിച്ചുവരവ് നടത്തിയ തൃഷ മണിരത്‌നം ചിത്രം പൊന്നിയിന്‍ സെല്‍വനിലും ശ്രദ്ധേയ പ്രകടനം കാഴ്ചവച്ചിരുന്നു. പൊന്നിയിന്‍ സെല്‍വന്‍ 2, ജീത്തു ജോസഫ്‌മോഹന്‍ലാല്‍ ചിത്രം റാം എന്നിവയാണ് തൃഷയുടെ മറ്റ് പ്രോജക്ടുകള്‍.
വിജയ് ആരാധകര്‍ ഏറ്റവുമധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലോകേഷ് കനകരാജ് ചിത്രം ദളപതി 67 ല്‍ അണിനിരക്കുന്നത് വമ്പന്‍ താരങ്ങളാണ്. ബോളിവുഡ് താരം സഞ്ജയ് ദത്തിന് പുറമെ തെന്നിന്ത്യയിലെ ഒരു വമ്പന്‍ താരനിര തന്നെ സിനിമയുടെ ഭാഗമാകും. തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ ശ്രദ്ധേയനായ മലയാളി താരം മാത്യു തോമസ്, കൂടാതെ തമിഴകത്തിന്റെ ആക്ഷന്‍ കിങ് അര്‍ജുന്‍, സംവിധായകരായ ഗൗതം മേനോന്‍, മിഷ്‌കിന്‍, ഡാന്‍സ് മാസ്റ്റര്‍ സാന്‍ഡി, നടന്‍ മന്‍സൂര്‍ അലിഖാന്‍ നടി പ്രിയാ ആനന്ദ് എന്നിവരും ചിത്രത്തിന്റെ ഭാഗമാകും.
സിനിമയുടെ ചിത്രീകരണം ഫെബ്രുവരി ഒന്നിന് കശ്മീരില്‍ ആരംഭിക്കും. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ എസ്.എസ് ലളിത് കുമാറാണ് ചിത്രം നിര്‍മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയാണ് സഹനിര്‍മാണം. അനിരുദ്ധ് ആണ് സംഗീതം. വാരിസിനും മാസ്റ്ററിനും ശേഷം സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രമാണ് ദളപതി 67. മനോജ് പരമഹംസയാണ് ഛായാഗ്രഹണം. എഡിറ്റിങ് ഫിലോമിന്‍ രാജ്. ആര്‍ട് എന്‍. സതീഷ് കുമാര്‍, കൊറിയോഗ്രാഫി ദിനേഷ്, ഡയലോഗ് ലോകേഷ് കനകരാജ്, രത്‌നകുമാര്‍ ആന്‍ഡ് ധീരജ് വൈദി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ രാം കുമാര്‍ ബാലസുബ്രഹ്‌മണ്യന്‍.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു