Section

malabari-logo-mobile

സൗദിയിൽ ഹെവി വാഹനങ്ങളിലെ ഡ്രൈവർ ജോലികൾ സ്വദേശിവത്കരിക്കാനുള്ള നടപടികൾക്ക്‌ തുടക്കം

HIGHLIGHTS : The steps to indigenize driver jobs in heavy vehicles have started

ജിദ്ദ ഹെവി വാഹനങ്ങളിലെ ഡ്രൈവർ ജോലികൾ സ്വദേശിവത്കരിക്കാനുള്ള നടപടികൾ തുടങ്ങി. ഇതിനുള്ള സംരംഭത്തെ പിന്തുണക്കാനുള്ള കരാറിൽ പൊതുഗതാഗത അതോറിറ്റിയും അൽമജ്ദൂഇ കമ്പനിയും ഒപ്പുവെച്ചു. റിയാദിലെ ഗതാഗത അതോറിറ്റി ഓഫിസിലാണ് കരാർ ഒപ്പുവെക്കൽ ചടങ്ങ് നടന്നത്.

ഗതാഗത ലോജിസ്റ്റിക് മേഖലയിലെ തൊഴിലവസരങ്ങൾക്കായുള്ള സ്വദേശിവത്കരണ ശ്രമങ്ങൾ വർധിപ്പിക്കുക, ലോജിസ്റ്റിക് മേഖലയിലെ തൊഴിലുകളിൽ ജോലി ചെയ്യാൻ സൗദികളെ പ്രാപ്തരാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സ്വദേശിവത്കരണം.

sameeksha-malabarinews

സൗദി പൗരന്മാർക്ക് തൊഴിലവസരം ഒരുക്കാൻ അൽമജ്ദൂഇ കമ്പനി ആവശ്യമായ പിന്തുണയും സഹായവും നൽകും, ഡ്രൈവിങ് പഠിപ്പിക്കാനും പരിശീലിപ്പിക്കാനും ലൈസൻസ് എടുക്കാനും കമ്പനി സൗകര്യമൊരുക്കും.

തൊഴിലവസരങ്ങൾ വർധിപ്പിച്ച് വിഷൻ 2030’ന്റെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ അതോറിറ്റി നടത്തുന്ന ശ്രമങ്ങളുടെ തുടർച്ചയായാണ് പുതിയ ധാരണ.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!