വിജിലന്‍സ് റെയ്ഡില്‍ കെഎം ഷാജിയുടെ വീട്ടില്‍ നിന്ന് 50 ലക്ഷം കണ്ടെത്തി

Vigilance raided KM Shaji’s house and recovered Rs 50 lakh

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കണ്ണൂര്‍: മുസ്ലിംലീഗ് എംഎല്‍എ കെഎം ഷാജിയുടെ വീട്ടില്‍ നിന്ന് 50 ലക്ഷം രൂപ വിജിലന്‍സ് കണ്ടെത്തി. കെഎം ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍ നിന്നാണ് വിജിലന്‍സ് പരിശോധനയ്ക്കിടെ പണം കണ്ടെത്തിയത്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തിങ്കളാഴ്ച രാവിലെ മുതല്‍ കെഎം ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തി വന്നിരുന്നു.

ഒമ്പത് വര്‍ഷത്തെ കാലയളവില്‍ ഷാജി ചെലവഴിച്ച തുകയും തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ നല്‍കിയ തുകയും തമ്മില്‍ പൊരുത്തക്കേടുണ്ടെന്നാണ് കണ്ടെത്തല്‍. 88.5 ലക്ഷത്തോളം രൂപ ചെലവഴിച്ചുവെന്നാണ് സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ രണ്ട് കോടിയോളം രൂപ ചെലവഴിച്ചിട്ടുണ്ടെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •