സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം

സംസ്ഥാന സിവില്‍ സര്‍വീസ് അക്കാദമിയുടെ പൊന്നാനി കേന്ദ്രത്തില്‍ (ഐ.സി.എസ്.ആര്‍) യു.പി.എസ്.സി 2022 ല്‍ നടത്തുന്ന സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ   ക്ഷണിച്ചു.

താത്പര്യമുള്ളവര്‍ക്ക് www.kscsa.org  ല്‍ ഏപ്രില്‍ 30   വൈകീട്ട് അഞ്ചു വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. 200 രൂപയാണ് അപേക്ഷാഫീസ്. ഏതെങ്കിലും അംഗീകൃത യൂനിവേഴ്‌സിറ്റിയില്‍ നിന്നുള്ള ബിരുദമാണ് യോഗ്യത. ആണ്‍ കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഹോസ്റ്റല്‍ സൗകര്യം ലഭിക്കും. പ്രവേശനപരീക്ഷ മെയ് ഒന്‍പതിന്  രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ സിവില്‍ സര്‍വീസ് അക്കാദമിയുടെ പൊന്നാനി ഈശ്വരമംഗലത്തുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചില്‍ നടക്കും.

ജൂണില്‍ ക്ലാസുകള്‍ ആരംഭിക്കും. ഫോണ്‍: 0494 2665489,9287555500,9846715386,9645988778,9746007504.

Share news
error: Content is protected !!
Scroll to Top