മലപ്പുറത്ത് ഹയര്‍സെക്കന്‍ഡറി കാര്യാലയത്തിലും എയ്ഡഡ് സ്‌കൂളുകളിലും വിജലന്‍സ് റെയ്ഡ്: പണം പിടിച്ചെടുത്തു

പ്ലസ് വണ്‍ പ്രവേശനത്തിന് കോഴ 
മലപ്പുറം ഹയര്‍ സെക്കണ്ടറി പ്രവേശനവുമായി ബന്ധപ്പെട്ട് മലപ്പുറം ഹയര്‍ സെക്കണ്ടറി റീജിയണല്‍ ഡയറക്ടറേറ്റില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ ലക്ഷത്തോളം രൂപ പിടികൂടി. പണത്തിന്റെ രേഖകള്‍ പരിശോധിച്ച് വരികയാണെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അരീക്കോട്, എടരിക്കോട്, വടക്കാങ്ങര എന്നിവിടങ്ങളിലെ എയിഡഡ് ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലും റെയ്ഡ് നടക്കുന്നുണ്ട്.

സംസ്ഥാന വ്യാപകമായി വിജിലന്‍സ് നടത്തിയ ‘ഓപ്പറേഷന്‍ ഈഗിള്‍ വാച്ച്’ എന്നു പേരിട്ട നീക്കത്തിന്റെ ഭാഗമായാണ് മലപ്പുറത്തും റെയ്ഡ് നടന്നത്. 45 എയിഡഡ് സ്‌കൂളകളിലും പതിനഞ്ചോളം വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമാണ് വിജിലന്‍സ് റെയ്ഡ് നടത്തിയത്. ഉയര്‍ന്ന വിജയശതമാനവും പുലര്‍ത്തുന്ന എയ്ഡഡ് സ്‌കൂളുകളിലെ മാനേജ്‌മെന്റുകള്‍ പ്ലസ് വണ്‍ പ്രവേശനസമയത്ത് രക്ഷിതാക്കളുടെ കയ്യില്‍ നിന്നും പിടിഎ ഫണ്ട് ബില്‍ഡിങ് ഫണ്ട്, തുടങ്ങിയ പേരുകളില്‍ ആയിരങ്ങള്‍ ഈടാക്കുന്ന എന്ന പരാതിയിലാണ് റെയിഡ്.

Related Articles