തിരൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന;ഓഫീസ് അറ്റന്‍ഡറില്‍ നിന്ന് കൈക്കൂലിപ്പണം പിടികൂടി

തിരൂര്‍:സബ് രജിസ്ട്രാര്‍ ഓഫീസില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന.ഓഫീസ് അറ്റന്‍ഡറില്‍ നിന്ന് 1000 രൂപ കൈക്കൂലിപ്പണം പിടികൂടി.

ചെറിയമുണ്ടം വാണിയന്നൂര്‍ സ്വദേശി ഗിരീഷ്‌കുമാറിന്റെ പരാതി പ്രകാരമാണ് മലപ്പുറം വിജിലന്‍സ് ഡിവൈ.എസ്.പി ഫിറോസ് എം ഷഫീക്കിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തിരൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസിലെത്തിയത്. പരാതിക്കാരന്‍ വിജിലന്‍സ് നല്‍കിയ 1000 രൂപ കൈമാറിയതിന് പിന്നാലെ വിജിലന്‍സ് സംഘം ഓഫീസ് അസിസ്റ്റന്റ് കോഴിക്കോട് മേപ്പയൂർ  സ്വദേശി ബാബു രാജിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാള്‍ അടുത്ത മേയില്‍ വിരമിക്കാനിരിക്കുന്ന ജീവനക്കാരനാണ്.

ഭൂമിയുടെ ആധാരത്തിന്റെ സര്‍ട്ടിഫൈഡ് കോപ്പിക്കാണ് കൈക്കൂലി ആവശ്യപ്പെട്ടത്. ഒരു മാസം മുമ്പ് ഓണ്‍ലൈനായാണ് ഗിരീഷ് അപേക്ഷ സമര്‍പ്പിച്ചത്. വിജിലന്‍സ് സിഐമാരായ ജ്യോതീന്ദ്രകുമാര്‍,വിനോദ്, ജിം സ്റ്റല്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന തുടരുകയാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top