Section

malabari-logo-mobile

അറിവിന്റെ ആദ്യാക്ഷരം കുറിച്ച് ആയിരങ്ങള്‍

HIGHLIGHTS : തിരൂര്‍: വിജയദശമി നാളില്‍ നാവില്‍ അറിവിന്റെ ആദ്യാക്ഷരം കുറിച്ച് ആയിരകണക്കിന് കുരുന്നുകള്‍ എഴുത്തിനിരുന്നു. സംസ്ഥാനത്തെ ക്ഷേത്രങ്ങളിലും, സ്‌കൂളുകളില...

Untitled-1 copyതിരൂര്‍: വിജയദശമി നാളില്‍ നാവില്‍ അറിവിന്റെ ആദ്യാക്ഷരം കുറിച്ച് ആയിരകണക്കിന് കുരുന്നുകള്‍ എഴുത്തിനിരുന്നു. സംസ്ഥാനത്തെ ക്ഷേത്രങ്ങളിലും, സ്‌കൂളുകളിലും, വായനശാലകളിലും, നിരവധി പത്ര സ്ഥാപനങ്ങളിലും കുട്ടികളെ എഴുത്തിനിരുത്തുന്നുണ്ട്. മലയാള ഭാഷയുടെ പിതാവായ എഴുത്തച്ഛന്‍ ജീവിച്ചിരുന്ന തുഞ്ചന്‍ പറമ്പില്‍ ഏറെ രാവിലെ മുതല്‍ നൂറ് കണക്കിന് കുട്ടികളെയാണ് എഴുത്തിനിരുത്തിയത്.

തുഞ്ചന്‍ പറമ്പിലെ കൃഷ്ണശിലാ മണ്ഡപത്തില്‍ പരമ്പരാഗത എഴുത്തച്ഛന്‍മാരും, സരസ്വതി മണ്ഡപത്തില്‍ കലാകാരന്‍മാരുമാണ് കുട്ടികളെ എഴുത്തിനിരുത്തിയത്. സരസ്വതി മണ്ഡപത്തില്‍ എം ടി, ആലങ്കോട് ലീലാകൃഷ്ണന്‍, പികെ ഗോപി എന്നിവര്‍ കുട്ടികള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നു നല്‍കി. ജില്ലയില്‍ പൂന്താനം ഇല്ലത്തും, മേല്‍പ്പത്തൂര്‍ ഇല്ലപറമ്പിലും, മംഗലം വള്ളത്തോള്‍ സ്മാരകത്തിലുമാണ് കൂടുതല്‍ കുട്ടികള്‍ എഴുത്തിനിരുന്നത്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!