Section

malabari-logo-mobile

മൃഗചികിത്സാ സംവിധാനങ്ങള്‍ വീട്ടുപടിക്കല്‍; മലപ്പുറം ജില്ലയില്‍ മൊബൈല്‍ വെറ്ററിനറി യൂണിറ്റ് ആരംഭിക്കുന്നു

HIGHLIGHTS : Veterinary systems at home; Mobile veterinary unit starts in the district

മൃഗചികിത്സാ സംവിധാനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ മലപ്പുറം ജില്ലയില്‍ മൊബൈല്‍ വെറ്ററിനറി യൂണിറ്റ് ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന ലൈവ്‌സ്റ്റോക്ക് ഹെല്‍ത്ത് ആന്റ് ഡിസീസ് കണ്‍ട്രോള്‍ എന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയുടെ കീഴില്‍ മൃഗസംരക്ഷണ വകുപ്പിന്റെ മേല്‍നോട്ടത്തിലാണ് മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍ ആരംഭിക്കുന്നത്.

പദ്ധതി പ്രകാരം അനുവദിച്ച വാഹനങ്ങളുടെ സംസ്ഥാനതല ഫ്ളാഗ് ഓഫ് നാളെ (ജനുവരി 5) തിരുവനന്തപുരത്ത് വെച്ച് നടക്കും.

sameeksha-malabarinews

തിരൂര്‍, നിലമ്പൂര്‍ ബ്ലോക്കുകളിലേക്കായി 2 വാഹനങ്ങളാണ് ജില്ലയ്ക്ക് അനുവദിച്ചിട്ടുള്ളത്. വാഹനങ്ങളുടെ ജില്ലാതല കൈമാറ്റ ചടങ്ങ് ജനുവരി 7 ന് രാവിലെ 10.30 ന് മലപ്പുറം ജില്ലാപഞ്ചായത്ത് ഓഫീസ് പരിസരത്ത് വച്ച് നടക്കും.

ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖയില്‍ നിന്നും തിരൂര്‍,നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍ വാഹനം ഏറ്റുവാങ്ങും. ക്ഷീരകര്‍ഷകര്‍ക്ക് 1962 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ഈ സേവനത്തിന് വേണ്ടി ബന്ധപ്പെടാം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!