പരപ്പനങ്ങാടി-പാറക്കടവ്, ഫറോക്ക് പേട്ട ചൂരക്കാട് റോഡുകളില്‍ ഗതാഗതം നിരോധിച്ചു

പരപ്പനങ്ങാടി-പാറക്കടവ് റോഡില്‍ ജലനിധിയുടെ റെസ്റ്റോറേഷന്‍ പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ ജനുവരി ആറ് (വെള്ളി) മുതല്‍ പ്രവൃത്തി തീരുന്നത് വരെ ഗതാഗതം നിരോധിച്ചു.

വാഹനങ്ങള്‍ തിരൂരങ്ങാടി-മുട്ടിച്ചിറ റോഡ്, പരപ്പനങ്ങാടി-അരീക്കോട് റോഡ്, തയ്യിലപ്പടി-ഇരുമ്പോത്തിങ്ങല്‍ റോഡ് എന്നിവയിലൂടെ തിരിഞ്ഞുപോകണമെന്ന് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ഫറോക്ക് പേട്ട ചൂരക്കാട് റോഡിന്റെ നവീകരണ പ്രവൃത്തി നടക്കുന്നതിന്റെ ഭാഗമായി കോൺക്രീറ്റ് ഡിപ്പിന്റെ പ്രവൃത്തി നടക്കുന്നതിനാൽ ജനുവരി 5 മുതൽ പ്രവൃത്തി തീരുന്നതുവരെ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top