കൊച്ചിയിലെ വെറ്ററന്‍ റണ്ണേഴ്സിനെ ആദരിച്ചു

കൊച്ചി: മൂന്നാമത് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണില്‍ പങ്കാളികളായ കൊച്ചിയിലെ വെറ്ററന്‍ റണ്ണേഴ്സിനെ ആദരിച്ചു. മാരത്തണ്‍ സംഘാടകരായ ക്ലിയോസ്പോര്‍ട്സിന്റെ ആഭിമുഖ്യത്തിലാണ് ചടങ്ങ് നടന്നത്.

കലൂര്‍ ഗോകുലം പാര്‍ക്കില്‍ നടന്ന പരിപാടിയില്‍ ഒളിമ്പ്യനും മാരത്തണ്‍ റെയ്‌സ് ഡയറക്ടറുമായ ആനന്ദ് ലൂയിസ് മെനെസെസ്, ക്ലിയോസ്‌പോര്‍ട്‌സ് ഡയറക്ടര്‍മാരായ അനീഷ് പോള്‍, ശബരി നായര്‍ എന്നിവര്‍ പുരസ്‌കാരം സമ്മാനിച്ചു.ചടങ്ങില്‍ പത്തിലധികം പേര്‍ പങ്കെടുത്തു.

മാരത്തണിന്റെ അനുഭവങ്ങള്‍ പങ്കുവെച്ച റണ്ണര്‍മാര്‍ ഓടുന്നതിന്റെ പ്രാധാന്യവും ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണിന്റെ സാമൂഹ്യ പ്രതിബദ്ധതയും ചൂണ്ടിക്കാട്ടി. ചടങ്ങില്‍ ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണില്‍ മികച്ച പങ്കാളിത്തം കാഴ്ച്ച വെച്ച ഓറഞ്ച് റണ്ണേഴ്‌സിന് പ്രത്യേക പുരസ്‌കാരവും സമ്മാനിച്ചു.

Share news
error: Content is protected !!
Scroll to Top