വെന്നിയൂര്‍ അല്‍ ബയാന്‍ ഖുര്‍ആന്‍ അക്കാദമി ഉദ്ഘാടനം ഇന്ന്

വെന്നിയൂര്‍: മത-ഭൗതിക സമന്വയ വിദ്യാഭ്യാസം, ഖുര്‍ആന്‍ പാരായണശാസ്ത്രം, ഹിഫ്ള്, തൊഴിലധിഷ്ടിത നൈപുണ്യവികസനം തുടങ്ങിയവ ലക്ഷ്യമിട്ട് വെന്നിയൂര്‍ നാസിറുല്‍ ഉലൂം മദ്രസക്ക് കീഴില്‍ ഖുര്‍ആന്‍ അക്കാദമി ആരംഭിക്കുന്നു.

കെ വി കുഞ്ഞാലന്‍കുട്ടി മുസ്ല്യാര്‍ സ്മാരക അല്‍ബയാന്‍ ഖുര്‍ആന്‍ അക്കാദമിയുടെ പ്രഥമ ബാച്ചിന്റെ ഉദ്ഘാടനം ബുധനാഴ്ച (ജൂലൈ 10) രാത്രി 7.30ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് ഇ സുലൈമാന്‍ മുസ്ല്യാര്‍ നിര്‍വഹിക്കും. സമസ്ത കേരള സുന്നി യുവജന സംഘം (എസ് വൈ എസ്) സംസ്ഥാന വൈസ് പ്രസിഡണ്ട് ദേവര്‍ശോല അബദ്ുസ്സലാം മുസ്ല്യാര്‍ പ്രഭാഷണം നടത്തും.

നാല്‍പത് വര്‍ഷം തുടര്‍ച്ചയായി നാസിറുല്‍ ഉലൂം മദ്രസയുടെ പ്രധാനാധ്യാപകനും ഖുര്‍ആന്‍ പാരായണരംഗത്ത് സവിശേഷ വൈദഗ്ധ്യവുമുണ്ടായിരുന്ന പ്രമുഖ പണ്ഡിതന്‍ കെ വി കുഞ്ഞാലന്‍ കുട്ടി മുസ്ല്യാരുടെ നാമധേയത്തിലാണ് ഖുര്‍ആന്‍ അക്കാദമി പ്രവര്‍ത്തിക്കുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top