വേങ്ങരയില്‍ റോഡ് തകര്‍ന്ന് ലോറി  മറിഞ്ഞു

വേങ്ങര: വലിയോറ മനാട്ടിപ്പറമ്പ് റോഡ് തകര്‍ന്ന് ലോറി സമീപത്തെ പാടത്തേക്ക് മറിഞ്ഞു. ഇന്നു രാവിലെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ആകര്‍ക്കും പരിക്കേറ്റിട്ടില്ല.

കല്ല് കയറ്റിയ ലോറിയാണ് മറിഞ്ഞത്. ലോറിയില്‍ കല്ലിറക്കാന്‍ ഉണ്ടായിരുന്ന തൊഴിലാളികള്‍ മുന്നില്‍ ഇറങ്ങി നടന്നതിനാല്‍ ഇവര്‍ രക്ഷപ്പെട്ടു.

ലോറി ചരിയുന്നത്കണ്ട ഉടന്‍ തന്നെ ഡ്രൈവറും പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു.

Related Articles