പെരിന്തല്‍മണ്ണയില്‍ കത്തിക്കുത്തേറ്റ് യുവാവ് മരിച്ചു

പെരിന്തല്‍മണ്ണ: കത്തിക്കുത്തേറ്റ് യുവാവ് മരിച്ചു. പട്ടിക്കാട് കല്ലുവെട്ടി മുഹമ്മദ് ഇസ്ഹാഖ്(37) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തരമണിയോടെ പട്ടാമ്പി റോഡിലെ ബാറിന് സമീപം വെച്ചാണ് സംഭവം നടന്നത്.

ഗുരുതരമായി കുത്തേറ്റ ഇസ്ഹാഖിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ബുധനാഴ്ച പുലര്‍ച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. ഒരാള്‍ക്കുകൂടി കത്തിക്കുത്തില്‍ പരിക്കേറ്റിട്ടുണ്ട്. വാക്കുതര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്നാണ് സൂചന.

കത്തിക്കുത്തുമായി ബന്ധപ്പെട്ട് പെരിന്തല്‍മണ്ണ പോലീസ് നാലുപേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

Related Articles