എംബിബിഎസിന് മുന്നോക്ക സംവരണം:സര്‍ക്കാര്‍ ഉത്തരവ് വിവാദത്തില്‍

തിരുവനന്തപുരം: എംബിബിഎസിന് പത്ത് ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തി സീറ്റ് വര്‍ദ്ധിപ്പിച്ച് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് വിവാദത്തില്‍. സീറ്റുകള്‍ വര്‍ദ്ധിപ്പിക്കാന്‍ എട്ട് സ്വാശ്രയ കോളേജുകള്‍ക്കാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്. പത്ത് ശതമാനം സാമ്പത്തിക സംവരണം നടപ്പിലാക്കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ് ഈ ഉത്തരവിറക്കിയിരിക്കുന്നത്. ന്യൂനപക്ഷ പദിവിയുള്ള കോളേജുകളെ ഒഴിവാക്കിയാണ് ഈ ഉത്തരവ് ഇറക്കിയിരിക്കുന്നത്.

അനുമതി കിട്ടിയിട്ടുള്ള കോളേജുകളില്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരമില്ലാത്ത രണ്ട് കോളേജുകളും ഉള്‍പ്പെട്ടിട്ടുണ്ട്.

ഈ ഉത്തരവിനെതിരെ ന്യൂനപക്ഷ പദവിയുള്ള കോളേജുകള്‍ സര്‍ക്കാറിനെ സമീപിക്കാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. സാമ്പത്തിക സംവരണം വരുമ്പോള്‍ ജനറല്‍ വിഭാഗത്തില്‍ ഉള്‍പ്പെടെ മറ്റ് സംവരണ വിഭാഗത്തിലും സീറ്റുകള്‍ കുറവ് വരരുത് എന്ന് സര്‍ക്കാറിന് നിര്‍ബന്ധമുണ്ട്. അതുകൊണ്ടുതന്നെ മെഡിക്കല്‍ കോളേജുകളില്‍ 25 ശതമാനം സീറ്റുകള്‍ വര്‍ധിപ്പിക്കണമെന്നാണ് സര്‍ക്കാര്‍റിന്റെ ആവശ്യം.

ഇരുപത്തി അഞ്ച് ശതമാനം സീറ്റുവര്‍ധനയോടെ 10 ശതമാനം സാമ്പത്തിക സംവരണം നടപ്പിലാക്കണമെന്ന പ്രതീക്ഷയാണ് സര്‍ക്കാറിനുള്ളത്. അതെസമനയം സംവരണ സീറ്റിലെ ഫീസ് ആര് നല്‍കുമെന്ന ആശയക്കുഴപ്പം ഈ ഉത്തരവ് വന്നതിന് ശേഷവും നില നില്‍ക്കുകയാണ്. ഇന്നലെയായിരുന്നു മെഡിക്കല്‍ കൗണ്‍സിലിന് അപേക്ഷ നല്‍കേണ്ട അവസാന തിയ്യതി.

Related Articles