വേങ്ങരയില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ച 61 കുപ്പി വിദേശമദ്യം എക്‌സൈസ് പിടികൂടി; മദ്യം ഒളിപ്പിച്ചുവെച്ചത് ഗ്യാസ് സിലിണ്ടറിനകത്ത്

alപരപ്പനങ്ങാടി: വേങ്ങര പറപ്പൂരില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ച 61കുപ്പി മദ്യം എക്‌സൈസ് പിടികൂടി പരപ്പനങ്ങാടി എക്‌സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസര്‍ ഹരികുമാറിന്റെ നേതൃത്വത്തില്‍ പറപ്പൂര്‍ പുത്തന്‍പറമ്പിലെ ക്വാര്‍ട്ടേഴിസില്‍ നിന്നാണ് മദ്യം പിടികൂടിയത് . കക്കയം കാട്ടില്‍ മുഹമ്മദ് റാഫിയുടെ എന്നയാള്‍ താമസിക്കുന്ന ക്വോട്ടേഴ്‌സില്‍ നിന്നും, ഇയാളുടെ സ്‌കൂട്ടറില്‍ നിന്നുമാണ് മദ്യം പിടികൂടിയത്. ഇവീട്ടിനുള്ളില്‍ സൂക്ഷിച്ചിരുന്ന ഒഴിഞ്ഞ ഗ്യാസ് സിലണ്ടര്‍ അടിഭാഗം മുറിച്ചെടുത്ത് അതിനുള്ളിലാണ് മദ്യം ഒളിപ്പിച്ച് വെച്ചിരുന്നതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സമ്പൂര്‍ണ ലോക്ക് ഡൌണ്‍ മുന്നില്‍കണ്ട് വന്‍തോതില്‍ മദ്യം ശേഖരിച്ചു വച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് റെയിഡ് നടത്തിയത്. ഈ സമയത്ത് പ്രതി സ്ഥലത്തില്ലാത്തതിനാല്‍ അറസ്റ്റ് നടന്നിട്ടില്ല . എക്‌സൈസ് സംഘത്തില്‍ പ്രവീന്റീവ് ഓഫീസര്‍ (ഗ്രേഡ്) കെ. പ്രദീപ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ നിതിന്‍, സുഭാഷ് വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ലിഷ ഡ്രൈവര്‍ വിനോദ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top