മാല പൊട്ടിച്ച കേസില്‍ പെണ്‍കുട്ടിയും കാമുകനും പിടിയില്‍

പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം തിരുമാന്ധാം കുന്ന് ക്ഷേത്രത്തിന് സമീപത്ത് റോഡില്‍ വെച്ച് സ്ത്രീയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞ കേസില്‍ ഇരുപത്തിമൂന്നുകാരനും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും പിടിയില്‍. കൂട്ടിലങ്ങാടി പടിഞ്ഞാറ്റുംമുറി  ശ്രീരാഗ് ആണ് പിടിയിലായത്.

23ാം തിയ്യതി വൈകീട്ട് അങ്ങാടിപ്പുറം സ്വദേശിനിയായ സ്ത്രീയുടെ മാല ബൈക്കിലെത്തിയ രണ്ട് പേര്‍ പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞു എന്ന പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലാകുന്നത്
ഇരുവരും വാടകക്കെടുത്ത കാറില്‍ വയനാട്ടിലേക്ക് കടക്കാനൊരുങ്ങവെയാണ് ഇവര്‍ പിടിയലാകുന്നത്. ഇരുവരും പ്രണയത്തിലായിരുന്നു. തുടര്‍ന്ന വീടുവിട്ട് ഇറങ്ങേണ്ട സാഹചര്യമുണ്ടായെന്നും, ഒന്നിച്ച് ജീവിക്കാനാവിശ്യമായ പണത്തിനും വാഹനത്തിനും മറ്റുമായാണ് മാലപൊട്ടിക്കാന്‍ തീരുമാനിച്ചതെന്നും യുവാവ് പറഞ്ഞു.

പെരിന്തല്‍മണ്ണ എഎസ്പി ഹേലമതയുടെ നേതൃത്വത്തില്‍ സിഐ സികെ നാസര്‍, എസ്‌ഐ സികെ നൗഷാദ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്

Share news
error: Content is protected !!
Scroll to Top