മലപ്പുറം: പത്രിക സമര്‍പ്പണത്തിന് രണ്ട് ദിവസം ബാക്കിയിരിക്കെ വേങ്ങരയില്‍ നാല് പേര്‍കൂടി പത്രിക സമര്‍പ്പിച്ചു. റിട്ടേണിങ് ഓഫീസര്‍ സജീവ് ദാമോദരന്‍ മുമ്പാകെ രണ്ട് പേരാണ് പത്രിക സമര്‍പ്പിച്ചത്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.പി. ബഷീറും അദ്ദേഹത്തിന്റെ ഡെമ്മി കെ.ടി. അലവിക്കുട്ടിയും പത്രിക നല്‍കി.
അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍ വേങ്ങര ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസര്‍ മുമ്പാകെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ ഖാദറും എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി അഡ്വ. കെ.സി നസീറും പത്രിക സമര്‍പ്പിച്ചു.
Share news