വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ കത്തിനശിച്ചു

തിരൂര്‍: തൃപ്രങ്ങോട് ചേംമ്പുംപടിയില്‍ വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ കത്തിനശിച്ചു. ചേംമ്പുംപടി പൂവത്തും തൊടിയില്‍ ഫാസിലിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട വാഹനങ്ങളാണ് കത്തി നശിച്ചത്. ഫാസില്‍, ഭാര്യ സുല്‍ഫത്ത് എന്നിവരുടെ പേരിലുള്ള കാര്‍, സ്‌കൂട്ടര്‍, ബൈക്ക് എന്നിവയാണ് കത്തിയത്.

തിങ്കള്‍ പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഭവം. തീയണച്ചതോടെ വീട്ടിലേക്ക് തീ പടര്‍ന്നില്ല. സ്‌ക്കൂട്ടറും ബൈക്കും പൂര്‍ണ്ണമായും സമീപത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ ഭാഗികമായും കത്തിനശിച്ചു.

തിരൂര്‍ പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top