മുഖ്യമന്ത്രി പങ്കെടുക്കുന്ന കോഴിക്കോട് ജില്ലാതല യോഗം ഇന്ന്

കോഴിക്കോട്:രണ്ടാം പിണറായി വിജയന്‍ മന്ത്രിസഭയുടെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന കോഴിക്കോട് ജില്ലാതല യോഗം ഇന്ന് (മെയ് 13) രാവിലെ 10 മണിക്ക് ചെറുവണ്ണൂര്‍ മലബാര്‍ മെറീന കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. ജില്ലാതല യോഗത്തില്‍ വിവിധ മേഖലകളില്‍ നിന്നുള്ള ക്ഷണിക്കപ്പെട്ട 500 പേര്‍ പങ്കെടുക്കും.

സര്‍ക്കാര്‍ സേവനങ്ങളുടെ ഗുണഭോക്താക്കള്‍, ട്രേഡ് യൂണിയന്‍, തൊഴിലാളി പ്രതിനിധികള്‍, യുവജനങ്ങള്‍, വിദ്യാര്‍ഥികള്‍, സാംസ്‌കാരിക, കായിക രംഗത്തെ പ്രതിഭകള്‍, പ്രൊഫഷണലുകള്‍, വ്യവസായികള്‍, പ്രവാസികള്‍, സാമുദായിക നേതാക്കള്‍ തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുക്കുക. ഇവരുമായി മുഖ്യമന്ത്രി സംവദിക്കും.

ജില്ലയില്‍ നിന്നുള്ള മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രന്‍, എം.പി.മാര്‍, എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടര്‍ തുടങ്ങിയവരും പങ്കെടുക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top