ശബരിമല നട നാളെ തുറക്കും

ശബരിമല: ഇടവമാസ പൂജകള്‍ക്കായി ശബരിമല നട ബുധന്‍ വൈകിട്ട് നാലിന് തുറക്കും. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നട തുറന്ന് ദീ പം തെളിക്കും.

ബുധനാഴ്ച പ്രത്യേക പൂജകളൊന്നും ഉണ്ടായിരിക്കില്ല. 15ന് പുലര്‍ച്ചെ അഞ്ചിന് നട തുറന്ന് നിര്‍മാല്യ ദര്‍ശനവും പതിവ് അഭിഷേകവും ഗണപതിഹോമവും നടത്തും.

വെര്‍ച്വല്‍ ക്യൂ മുഖേനയാണ് ദര്‍ശനം. ബുക്കിങ് പുരോഗമിക്കുകയാണ്. ഇടവ മാസ പൂജകള്‍ പൂര്‍ത്തിയാക്കി 19ന് രാത്രി പത്തിന് നടയടയ്ക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top