
പന്തീരാങ്കാവ് :പൊലീസ് ചമഞ്ഞെത്തിയ ആള്‍ കച്ചവടക്കാരനെ കബളിപ്പിച്ച് പണം തട്ടി. പയ്യടിമേത്തലില്‍ തേങ്ങാക്കച്ചവടക്കാരനായ കെ എം കോയയാണ് കബളിപ്പിക്കപ്പെട്ടത്. ഞായര്‍ രാവിലെ 6.30 ഓടെ ബൈക്കില്‍ കടയിലെത്തിയ 40കാരനായ ആള്‍ താന്‍ പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരന്‍ ആണെന്ന് കോയയെ വിശ്വസിപ്പിക്കുകയായിരുന്നു.
ശനിയാഴ്ച പിടിച്ച എംഡിഎംഎ കേസിലെ പ്രതികളെക്കുറിച്ചുള്ള കുടുതല്‍ അന്വേഷണത്തിന് വന്നതാണെന്ന് പറഞ്ഞാണ് പരിചയപ്പെട്ടത്. ഇതിനിടെ പൊലീസ് സ്റ്റേഷനിലേക്ക് വിളിക്കുന്നതായും അഭിനയിച്ചു. ഈ സംസാരത്തിനിടയിലാണ് സ്റ്റേഷനില്‍ ഉള്ള തേങ്ങ വില്‍ക്കുന്നുണ്ടെന്ന് പറഞ്ഞ് 11,000 രൂപ അഡ്വാന്‍സ് ആവശ്യപ്പെട്ടത്.
വണ്ടിയില്‍ കയറ്റിയ തേങ്ങ ഉടനെയെത്തും എന്ന് വിശ്വസിപ്പിച്ചാണ് കോയയില്‍നിന്ന് പണം വാങ്ങിയത്. പണം നല്‍കിയ ശേഷം ഫോണ്‍ നമ്പര്‍ വാങ്ങുന്നതിനിടയില്‍ ഇയാള്‍ ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. കോയ പന്തീരാങ്കാവ് പൊലീസില്‍ പരാതി നല്‍കി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




