കൂരിയാട് പാലച്ചിറമാട് 3 ബസ്സുകള്‍ കൂട്ടിയിടിച്ചു അപകടം

വേങ്ങര: കൂരിയാട് പാലച്ചിറമാട് 3 ബസ്സുകള്‍ കൂട്ടിയിടിച്ചു അപകടം. കൂരിയാട്- വേങ്ങര റോഡില്‍ പാലച്ചിറമാട് ഇറക്കത്തിലാണ് അപകടം. ഇന്ന് രാവിലെയാണ് അപകടം. വേങ്ങര ഭാഗത്തേക്ക് പോകുന്ന 2 ബസുകളും ചെമ്മാട് ഭാഗത്തേക്ക് പോകുന്ന ഒരു ബസുമാണ് അപകടത്തില്‍ പെട്ടത്.

ബസ്സുകാരുടെ മത്സരം ഓട്ടമാണ് അപകടത്തിന് കാരണമെന്ന്
നാട്ടുക്കാര്‍ പറയുന്നു. വേങ്ങര ഭാഗത്ത് നിന്ന് രണ്ടു ബസ്സ് പരപ്പനങ്ങാടി ഭാഗത്തുനിന്ന് ഒരു ബസ്സും ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ചതാണ്.
അപകടം.

യാത്രക്കാര്‍ക്ക് ചെറിയ പരിക്കുകളുണ്ട്. അഞ്ചു പേരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗതാഗത തടസ്സം നേരിട്ടു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top