അമൃത്സറില്‍ വിഷമദ്യ ദുരന്തം;14 പേര്‍ മരിച്ചു

അമൃത്സര്‍: പഞ്ചാബിലെ അമൃത്സറിലുണ്ടായ വിഷമദ്യ ദുരന്തത്തില്‍ 14 പേര്‍ മരിച്ചു. ആറ് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

സംഭവത്തില്‍ വിതരണക്കാരന്‍ പ്രഭ്ജീത് സിംഗിനെ അറസ്റ്റ് ചെയ്തതായാണ് പോലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. വിഷമദ്യ ദുരന്തം അഞ്ച് ഗ്രാമങ്ങളെ ബാധിച്ചതായും വിവരമുണ്ട്. ഭംഗാലി, പാടല്‍പുരി, മാരാരി കലന്‍, തെരേവാള്‍, തല്‍വാണ്ഡി ഘുമാന്‍ എന്നിവിടങ്ങളിലുള്ളവര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.

പിടിയിലായ പ്രഭ്ജീത് സിംഗിനെ ചോദ്യം ചെയ്തതില്‍ നിന്നും മൊത്ത വിതരണക്കാരനെക്കുറിച്ചും പൊലീസിന് വിവരം ലഭിച്ചതായാണ് വിവരം.

 

Share news
error: Content is protected !!
Scroll to Top