മഹാകുഭമേള തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനങ്ങള്‍ കൂട്ടിയിടിച്ചു;10 മരണം;19പേര്‍ക്ക് പരിക്ക്

HIGHLIGHTS : Vehicles carrying Mahakubhamela pilgrims collide; 10 dead, 19 injured

ന്യൂഡല്‍ഹി: പ്രയാഗ് രാജില്‍ മഹാകുംഭമേള തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പത്തുപേര്‍ മരിച്ചു. അപകടത്തില്‍ മരിച്ചവര്‍ ഛത്തീസ്ഗഡിലെ കേബ്റ സ്വദേശികളാണ്. തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസും കാറും തമ്മില്‍ പ്രയാഗ് രാജ് – മിര്‍സപൂര്‍ ഹൈവേയില്‍ മേജയില്‍ വെച്ചാണ് കൂട്ടിയിടിച്ച് അപകടം സംഭവിച്ചത്.

ബൊലേറോ കാറില്‍ ഉണ്ടായിരുന്ന ഛത്തീസ്ഗഢില്‍ നിന്നുള്ള യാത്രാസംഘത്തിലെ 10 പേരാണ് മരിച്ചത്. ബസില്‍ ഉണ്ടായിരുന്ന 19 പേര്‍ക്ക് പരിക്കേറ്റു. ഇവരെ പ്രയാഗ് രാജിലെ സിഎച്ച്സി രാംനഗര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

sameeksha-malabarinews

അപകടം സംഭവിച്ച ഉടന്‍തന്നെ രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാനും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

ബസ്സില്‍ മധ്യപ്രദേശിലെ രാജ്ഘട്ടില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് ഉണ്ടായിരുന്നത്. കാറിലുള്ളവര്‍ മഹാകുംഭമേള കഴിഞ്ഞ് മടങ്ങുകയും ബസിലുള്ളവര്‍ കുംഭമേളയില്‍ പങ്കെടുക്കാന്‍ പോവുകയുമായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!