
പരപ്പനങ്ങാടി : ഓടുന്ന തീവണ്ടിയില്‍ നിന്ന് യുവാവ് തെറിച്ച് വീണു. പരപ്പനങ്ങാടി അയ്യപ്പന്‍ കാവിന് സമീപത്ത് വെച്ച് രാവിലെ 6.30 ഓടെയാണ് അപകടം.
തീവണ്ടിയില്‍ നിന്ന് വീണത് ശ്രദ്ധയില്‍ പെട്ടനാട്ടുകാര്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ ഹനീഫ കൊടപ്പാളിയുടെ നേതൃത്വത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പരിക്ക് ഗുരുതരമാണ്. കോഴിക്കോട് മങ്ങാട് ഉണ്ണികുളം നേരോത്ത് മുജീബ് റഹ്‌മാന്‍ എന്ന യുവാവാണന്ന് ലഭിച്ച ആധാര്‍ കാര്‍ഡിലെ വിവരം. കോഴിക്കോട് നിന്ന് ചെന്നൈയിലേക്കുള്ള ടിക്കാറ്റും ലഭിച്ചിട്ടുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




