HIGHLIGHTS : A wild elephant overturned a car while it was moving in Munnar; passengers miraculously escaped
മൂന്നാര്‍ ദേവികുളത്ത് ഓടിക്കൊണ്ടിരുന്ന കാര്‍ കാട്ടാന കുത്തിമറിച്ചു. കാര്‍ തലകീഴായി മറിഞ്ഞു. കാറിലുണ്ടായിരുന്നു സഞ്ചാരികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഈസമയത്ത് സമീപത്ത് മേഞ്ഞിരുന്ന പശുവിനെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തി. സംഭവസ്ഥലത്തെത്തിയ ആര്‍ ആര്‍ ടി ആനയെ തുരത്തി. ദേവികുളം സിഗ്‌നല്‍ പോയിന്റിന് സമീപത്ത് വെച്ചായിരുന്നു ആക്രമണം ഉണ്ടാകുന്നത്. സമീപത്തുണ്ടായിരുന്നവര്‍ എത്തി കാര്‍ ഉയര്‍ത്തിയാണ് ഉള്ളില്‍ ഉണ്ടായിരുന്നവരെ പുറത്തെടുത്തത്
മേഖലയില്‍ കണ്ട് പരിചയമില്ലാത്ത ആനയാണ് ആക്രമണം നടത്തിയത്. ലിവര്‍പൂളില്‍ നിന്നെത്തിയ നാല് സഞ്ചാരികളാണ് കാറില്‍ ഉണ്ടായിരുന്നത്. സിഗ്‌നല്‍ പോയിന്റില്‍ വെച്ച് കാര്‍ കാട്ടാനയുടെ മുന്‍പില്‍ പെടുകയായിരുന്നു. വാഹനം വെട്ടിച്ച് മാറ്റി തിരിച്ചുപോകാനുള്ള ശ്രമത്തിനിടെയാണ് കാട്ടാനായുടെ ആക്രമണം ഉണ്ടായത്.
പാഞ്ഞടുത്ത കാട്ടാന വാഹനം ചവിട്ടി മറിച്ചിടുകയായിരുന്നു. സമീപത്തുണ്ടായിരുന്നവര്‍ എത്തി കാര്‍ ഉയര്‍ത്തിയാണ് ഉള്ളില്‍ ഉണ്ടായിരുന്നവരെ പുറത്തെടുത്തത്. ആന എവിടെ നിന്നാണ് വന്നതെന്ന് വനംവകുപ്പ് ഉദ്യോ?ഗസ്ഥര്‍ക്ക് വ്യക്തതയില്ല. ഇനിയും ആക്രമണം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ നിരീക്ഷിക്കേണ്ടത് അനിവാര്യമാണെന്നും ഇത് അടിയന്തരമായിട്ടുണ്ടാകുമെന്നും വനം വകുപ്പ് അറിയിച്ചു.