ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ പരസ്യബോര്‍ഡ് പൊളിഞ്ഞുവീണു;സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ പത്തോളം പേര്‍ക്ക് പരിക്ക്;സംഭവം കോഴിക്കോട് കൊടുവള്ളിയില്‍

കോഴിക്കോട്: കൊടുവളളിയില്‍ നടക്കുന്ന കോയപ്പ അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിനിടെ പരസ്യ ബോര്‍ഡ്‌പൊളിഞ്ഞുവീണ് അപകടം. അപകടത്തില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പടെ പത്തോളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ആരുടേയും നില ഗുരുതരമല്ല.

പരസ്യ ബോര്‍ഡ്‌പൊളിഞ്ഞുവീണ് കാണികളായ സ്ത്രീകളുടെയും കുട്ടികളുടെയും ഇടയിലേക്ക് വീഴുകയായിരുന്നു. കൊടുവള്ളി പൂനൂര്‍ പുഴയോരത്ത് വെച്ചാണ് കോയപ്പ അഖിലേന്ത്യ സെവന്‍സ് നടക്കുന്നത്. ഇന്നലെ രാത്രിയാണ് അപകടം സംഭവിച്ചത്.

https://www.facebook.com/share/r/1Asz4zPsaP/

Share news
error: Content is protected !!
Scroll to Top