തീപിടിച്ച് പച്ചക്കറിവില; സെഞ്ച്വറി അടിച്ച് തക്കാളി

തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു. തക്കാളിയ്ക്ക് വില പൊതുവിപണിയില്‍ പലയിടത്തും നൂറ് രൂപ കടന്നു. മൂന്ന് മടങ്ങിലധികം വര്‍ധനവാണ് പൊടുന്നനെ ഉണ്ടായിരിക്കുന്നത്. ബീന്‍സ്, പയര്‍, വഴുതന തുടങ്ങിയവയ്ക്കും ഒരാഴ്ചക്കിടെ വില ഇരട്ടിയിലേറെയായി.

കനത്ത മഴയെത്തുടര്‍ന്നുണ്ടായ കൃഷി നാശവും ഇന്ധന വില വര്‍ധനയുമാണ് വില ഉയരുന്നതിന് കാരണമായത്.

പച്ചക്കറിക്ക് മാത്രമല്ല, അരിയ്ക്കും വില കൂടിയിട്ടുണ്ട്. ഇത് സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റിക്കുകയാണ്. എന്നാല്‍ സവാള വില ഉയരാത്തത് നേരിയ ആശ്വാസമാകുന്നുണ്ട്.

 

 

Share news
error: Content is protected !!
Scroll to Top