ആലപ്പുഴ: കായംകുളം കെഎസ്ഇബി ഓഫിസിലെ ചീത്ത വിളിയില്‍ സിപിഎം പ്രാദേശിക നേതാവിനെതിരെ നടപടി. കായംകുളം എരുവ ലോക്കല്‍ കമ്മിറ്റി അംഗം ആര്‍ ഹരികുമാറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു.
എരുവ വെസ്റ്റ് ഇലക്ട്രിസിറ്റി ഓഫിസിലെ ഉദ്യോഗസ്ഥനായ ഷാജിയെ ഓഫീസില്‍ കയറി ചീത്ത വിളിച്ചതിനാണ് നടപടി. ഷാജിയും പാര്‍ട്ടി അംഗമാണ്.
വീട്ടിലെ വൈദ്യുതി കണക്ഷന്‍ വിഛേദിച്ചതിനാണ് ഓഫിസില്‍ കയറി ചീത്ത വിളിച്ചത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




