Section

malabari-logo-mobile

വേറിട്ട രുചിയില്‍ വെജിറ്റബിള്‍ കുറുമ

HIGHLIGHTS : vegetable kurma

തയ്യാറാക്കിയത്:ഷരീഫ


ആവശ്യമായ സാധനങ്ങൾ:-

sameeksha-malabarinews

ഉരുളക്കിഴങ്ങ് 1 
ബീൻസ് 6 
കാരറ്റ് 1
കോളിഫ്ലവർ 4 ഇതൾ
ഓയിൽ 2 ടീസ്പൂൺ
ഉള്ളി അരിഞ്ഞത് 1
തക്കാളി അരിഞ്ഞത് 1
പച്ചമുളക് അരിഞ്ഞത് 2
ഇഞ്ചി 
വെളുത്തുള്ളി ചതച്ചത് 1ടീസ്പൂൺ കുരുമുളക് പൊടിച്ചത് 2 ടീസ്പൂൺ
പട്ട 2 ചെറിയ കഷ്ണം
ഏലക്കായ 4
മല്ലിപ്പൊടി 1 ടീസ്പൂൺ
തേങ്ങ ചിരകിയത് 1 cup 
അണ്ടിപ്പരിപ്പ് 4 എണ്ണം 
മഞ്ഞൾ പൊടി കാൽ ടീസ് പൂൺ
ഉപ്പ് പാകത്തിന്

തയ്യാറാക്കുന്ന വിധം:-

ഉരുളക്കിഴങ്ങ് ബീൻസ് ക്യാരറ്റ് കോളിഫ്ലവർ എന്നിവ തൊലികളഞ്ഞ് കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളായി അരിയുക. ഇവ കുക്കറിൽ വെള്ളം മഞ്ഞൾപ്പൊടി ഉപ്പ് എന്നിവ ചേർത്ത് ഒറ്റ വിസിൽ വേവിച്ചെടുക്കുക. ശേഷം തേങ്ങ ചിരകിയത് അണ്ടിപ്പരിപ്പ് കുരുമുളകുപൊടി 1 ടീസ്പൂൺ ഏലക്കായ 2 എന്നിവ ചേർത്ത് കുറഞ്ഞ വെള്ളത്തിൽ നന്നായി അരച്ച് മാറ്റിവെക്കുക. 
ചീനച്ചട്ടിയിൽ ഓയിൽ ചൂടാക്കി അതിലേക്ക് ഇഞ്ചി വെളുത്തുള്ളി ചതച്ചത്, പട്ട 2 ഏലക്കായ ചതച്ചത് എന്നിവ ചേർത്ത് മൂപ്പിക്കുക. അതിലേക്ക് ഉള്ളി അരിഞ്ഞത് പച്ചമുളക് ചേർത്ത് വഴറ്റുക. ഉള്ളി വഴന്നതിനുശേഷം തക്കാളിയും കറിവേപ്പിലയും ചേർക്കുക. തക്കാളി വെന്ത് പാകമാകുമ്പോൾ മല്ലിപ്പൊടി കുരുമുളകുപൊടി എന്നിവ ചേർത്ത് ഇളക്കുക. ശേഷം വേവിച്ചു വെച്ച പച്ചക്കറികൾ ചേർത്ത് 2 മിനിറ്റ് തിളപ്പിക്കുക. ശേഷം തയ്യാറാക്കി മാറ്റിവെച്ച അരപ്പ് ചേർത്തിളക്കി തിളച്ചു തുടങ്ങുമ്പോൾ തീ ഓഫ് ചെയ്യുക. 

ചൂടോടെ പത്തിരി ചപ്പാത്തി പൂരി എന്നിവയുടെ കൂടെ ചേർത്ത് കഴിക്കാൻ നല്ല സ്വാദിഷ്ടമായ കറിയാണ്. 
 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!