തിരുവനന്തപുരം:സംസ്ഥാനത്താകെ വാക്‌സിനെടുക്കാത്ത അയ്യായിരത്തോളം അധ്യാപകരും അനധ്യാപകരുമെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. ഇവര്‍ക്കെതിരായ തുടര്‍നടപടികളെ കുറിച്ച് ആരോഗ്യവകുപ്പുമായി കൂടിയാലോചിക്കുമെന്ന് മന്ത്രി. അധ്യാപകര്‍ വാക്‌സിനെടുക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ സ്‌കൂള്‍ തുറന്ന് ഒരുമാസമാകാറായിട്ടും ഇത്രയും അധ്യാപകര്‍ വാക്‌സിനെടുക്കാന്‍ തയ്യാറായിട്ടില്ല.
സ്‌കൂള്‍ തുറന്ന സാഹചര്യത്തില്‍ കുട്ടികളുടെയും സമൂഹത്തിന്റെയും സുരക്ഷമാനിച്ച് വാക്‌സിനെടുക്കാന്‍ അധ്യാപകരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.
കൊറോണ വൈറസിന്റെ വകഭേദങ്ങള്‍ വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വളരെ കര്‍ശന മുന്നൊരുക്കങ്ങള്‍ എടുത്തെങ്കില്‍മാത്രമേ പ്രതിരോധം തീര്‍ക്കാന്‍ സാധിക്കു. കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനായി സര്‍ക്കാര്‍ എന്തുവേണമെങ്കിലും ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.



