പ്ലസ്ടു അധികബാച്ച്; മലപ്പുറം ജില്ലക്ക് നേട്ടം

മലപ്പുറം: പ്ലസ്ടു അധികബാച്ച് അനുവദിക്കാനുള്ള സര്‍ക്കാര്‍ ശുപാര്‍ശ ജില്ലക്ക് നേട്ടം. 52 അധികബാച്ച് അനുവദിക്കാനും 20 ബാച്ച് ജില്ല മാറ്റി നല്‍കാുമുള്ള തീരുമാനത്തിന്റെ ആഹ്ലാദത്തിലാണ് ജില്ല. 30 അധിക ബാച്ചുകളാണ് മലപ്പുറത്തിനായി അനുവദിച്ചേക്കുക. ഇതിനുപുറമേ മറ്റു ജില്ലകളിലെ ബാച്ചുകളും ജില്ലയിലേക്കു മാറ്റും. ഇതോടെ മുഴുവന്‍പേര്‍ക്കും പ്രവേശനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാര്‍ഥികള്‍.

53,225 പ്ലസ് വണ്‍ സീറ്റുകളുണ്ടായിരുന്നത്. സര്‍ക്കാര്‍ നേരത്തെ 20 ശതമാനം വര്‍ധിപ്പിച്ചിരുന്നു. ഏകദേശം 10,645 സീറ്റുകള്‍ അധികമായി കിട്ടി. ഇതിനുപുറമെയാണ് ഇപ്പോള്‍ അധികബാച്ചുകള്‍ അനുവദിക്കുന്നത്.

വിഎച്ച്എസ്ഇയില്‍ 27 സ്‌കൂളുകളിലെ 93 ബാച്ചുകളിലായി 2790 സീറ്റുകളിലും വിദ്യാര്‍ഥികള്‍ പ്രവേശനം നേടി.

Share news
error: Content is protected !!
Scroll to Top