
കൃഷി വകുപ്പിന്റെ ‘ഓണത്തിനൊരുമുറം പച്ചക്കറി’ പദ്ധതിയുടെ ഭാഗമായി സെക്രട്ടേറിയറ്റ് വളപ്പില്‍ തയ്യാറാക്കിയ പച്ചക്കറികളുടെയും പൂക്കളുടെയും വിളവെടുപ്പ് ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.
വെണ്ടയ്ക്ക, പാവയ്ക്ക, പടവലം, ചീര, പയര്‍, വഴുതന, പച്ചമുളക്, ജമന്തിപ്പൂക്കള്‍ എന്നിവയാണ് സെക്രട്ടേറിയറ്റ് വളപ്പില്‍ കൃഷി ചെയ്തത്. മുന്‍ വര്‍ഷങ്ങളിലും സെക്രട്ടേറിയറ്റില്‍ പച്ചക്കറി കൃഷി നടത്തി വിളവെടുത്തിരുന്നു.
മന്ത്രിമാരായ കെ. രാജന്‍, പി. പ്രസാദ്, വി. എന്‍. വാസവന്‍, കെ. കൃഷ്ണന്‍കുട്ടി, ജി. ആര്‍. അനില്‍, അബ്ദുറഹിമാന്‍, ജെ. ചിഞ്ചുറാണി, റോഷി അഗസ്റ്റിന്‍, ഒ. ആര്‍. കേളു എന്നിവര്‍ പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




