
വയോജന സംരക്ഷണത്തിന് സുരക്ഷിതമായ സാഹചര്യം ഒരുക്കുന്നതിനുള്ള ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാര്‍ ഗൗരവത്തോടെയാണ് നിര്‍വഹിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. ക്ഷേമസ്ഥാപനങ്ങളിലേക്കുള്ള ഭക്ഷ്യക്കിറ്റുകളുടെ സംസ്ഥാനതല വിതരണ ഉദ്ഘാടനവും ഓണക്കോടി വിതരണവും തിരുവനന്തപുരം പുലയനാര്‍കോട്ട ഗവ. കെയര്‍ ഹോമില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
തനിച്ചല്ല നിങ്ങള്‍, ഒപ്പമുണ്ട് ഞങ്ങള്‍ എന്നതാണ് നംസ്ഥാനസര്‍ക്കാര്‍ വയോജനങ്ങള്‍ക്ക് നല്‍കുന്ന സന്ദേശം. ജീവിതാവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള വിവിധ ഘടകങ്ങള്‍ വയോജന സംരക്ഷണത്തിനുള്ള സമയവും സാഹചര്യവും ഇല്ലാതാക്കുന്നുവെന്നത് യാഥാര്‍ഥ്യമാണ്. അതുകൊണ്ടുതന്നെ വയോജന സംരക്ഷണമെന്നത് സംസ്ഥാനസര്‍ക്കാരിന്റെയും പൊതുസമൂഹത്തിന്റെയും കൂടി ഉത്തരവാദിത്തമാണ്. ഗവണ്‍മെന്റ് കെയര്‍ ഹോമുകള്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തുന്നത്. ഓണത്തോടനുബന്ധിച്ച് 13 ഇനം അവശ്യസാധനങ്ങള്‍ ഉള്‍പ്പെടുന്ന ഭക്ഷ്യക്കിറ്റാണ് ക്ഷേമസ്ഥാപനങ്ങള്‍ക്ക് നല്‍കുന്നത്. നാല് പേര്‍ക്ക് ഒരു കിറ്റ് എന്ന നിലയില്‍ സംസ്ഥാന വ്യാപകമായി 480 ക്ഷേമ സ്ഥാപനങ്ങള്‍ക്ക് കിറ്റുകള്‍ നല്‍കുന്നുണ്ട്. 39,519 വ്യക്തികള്‍ ഇതിന്റെ ഗുണഭോക്താക്കളാകും. സംസ്ഥാനസര്‍ക്കാര്‍ പരമാവധി ക്ഷേമസ്ഥാപനങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുകയും നിലവില്‍ ആയിരത്തില്‍പരം സ്ഥാപനങ്ങള്‍ക്ക് ഗ്രാന്‍ഡ് അനുവദിക്കുകയും ചെയ്യുന്നുണ്ട്. ക്ഷേമസ്ഥാപനങ്ങളിലെ എല്ലാ അന്തേവാസികള്‍ക്കും സ്വസ്ഥതയും പ്രതീക്ഷയും നിറഞ്ഞ ജീവിതം സാധ്യമാക്കാന്‍ കഴിയണമെന്നതാണ് സര്‍ക്കാര്‍ നിലപാട്. വിഭവസമൃദ്ധമായ ഓണക്കാലം സാധ്യമാക്കുന്നതിന് സംസ്ഥാനസര്‍ക്കാരിന്റെ ഭക്ഷ്യക്കിറ്റ് വിതരണത്തിലൂടെ സാധിക്കും. സന്തോഷവും സംതൃപ്തിയും നിറഞ്ഞ ഓണക്കാലം എല്ലാ വയോജനങ്ങള്‍ക്കും ആശംസിക്കുന്നതായും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വിളപ്പില്‍ രാധാകൃഷ്ണന്‍, വാര്‍ഡ് കൗണ്‍സിലര്‍ സുരേഷ് കുമാര്‍ എസ്, സാമൂഹികനീതി വകുപ്പ് ജില്ലാ ഓഫീസര്‍ ഷൈനിമോള്‍ എം, ജില്ലാ സപ്ലൈ ഓഫീസര്‍ അജിത് കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




