വഴിക്കടവ് എക്‌സൈസ് ചെക്ക് പോസ്റ്റില്‍ കഞ്ചാവും, MDMA യുമായി യുവ എഞ്ചിനീയര്‍ പിടിയില്‍

നിലമ്പൂര്‍ : മാരക മയക്കുമരുന്നായ എംഡിഎംഎ യുമായി നിലമ്പൂര്‍ പൂക്കോട്ടുംപാടം സ്വദേശിയും ബാംഗ്ലൂരില്‍ എഞ്ചിനീയറുമായ യുവാവ് എക്‌സൈസിന്റെ പിടിയില്‍. നിലമ്പൂര്‍ താലൂക്കില്‍ അമരമ്പലം വില്ലേജില്‍ പൂക്കോട്ടുംപാടം വില്ലേജ് കരോട്ട് പുത്തന്‍പുരക്കല്‍ വീട്ടില്‍ നിധില്‍ എബ്രഹാം ( 28) ആണ് പിടിയിലായത്. വ്യാഴാഴച് ഉച്ചക്ക് 12 മണിയോടു കൂടി വഴിക്കടവ് എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വാഹന പരിശോധനക്കിടെയാണ് ഗൂഡല്ലൂരില്‍ നിന്നും പെരിന്തല്‍മണ്ണയിലേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും പ്രതി പിടിയിലായത് ഇയാളില്‍ നിന്നും 55 ഗ്രാം കഞ്ചാവും 350 മില്ലിഗ്രാം എംഎഡിഎംഎയും പിടികൂടി.

ബാംഗ്ലൂരില്‍ എഞ്ചിനീയറിംഗ് ബിരുദം നേടിയ ശേഷം ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി നോക്കുകയായിരുന്നു നിധില്‍. ഇയാള്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇത്തരത്തില്‍ ഉള്ള മയക്കുമരുന്നുകള്‍ ഉപയോഗിക്കാറുണ്ടെന്നും ലീവിന് വരുമ്പോള്‍ ഉപയോഗിക്കുന്നതിനായി ബാംഗ്ലൂരില്‍ നിന്നും വാങ്ങി സൂക്ഷിച്ചതാണെന്നും പറഞ്ഞു.

പരിശോധനയില്‍ എക്‌സൈസ് ഇന്‍സ്പെക്ടര്‍ എം.ഒ.വിനോദ് , പ്രിവന്റീവ് ഓഫീസര്‍ എസ്.മുരുകന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അബിന്‍ രാജ്, ഷംനാസ്, സബിന്‍ദാസ് എന്നിവരും നിലമ്പൂര്‍ റെയിഞ്ച് പാര്‍ട്ടിയും പങ്കെടുത്തു.

കഴിഞ്ഞ രണ്ടു മാസത്തിനിടെ 20 ലക്ഷം വിലവരുന്ന 66000 പാക്കറ്റ് നിരോധിത പുകയില ഉത്പ്പന്നങ്ങളും, നാലര ടണ്‍ സ്‌ഫോടകവസ്തുക്കളും, 12 ടണ്‍ നിരോധിത പ്ലാസ്റ്ററിക്ക് കവറുകയും വഴിക്കടവ് എക്‌സൈസ് ചെക്ക് പോസ്റ്റില്‍ പിടികൂടിയിരുന്നു.

Share news
error: Content is protected !!
Scroll to Top