വട്ടപ്പറമ്പ് ഗവണ്‍മെന്റ എല്‍ പി സ്‌കൂള്‍ പ്രവേശനോത്സവം നടത്തി

കടലുണ്ടി: വട്ടപ്പറമ്പ് ഗവണ്‍മെന്റ എല്‍ പി സ്‌കൂളില്‍ നടന്ന പ്രവേശനോത്സവം കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രേഷ്മ വെള്ളായിക്കോട്ട് ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയര്‍മാന്‍ നൗഷാദ് വട്ടപ്പറമ്പ് അധ്യക്ഷത വഹിച്ചു.

മദര്‍ പി.ടി.എ പ്രസിഡണ്ട് കെ. ഫെബിന മുഖ്യാതിഥിയായി. പി ഹസ്‌നത്ത്, ആരിഫ, ജാസി ജമാല്‍ സംസാരിച്ചു. പ്രധാനാധ്യാപിക എം.എസ്.റഹീമ സ്വാഗതവും അധ്യാപിക വിദ്യ നന്ദിയും പറഞ്ഞു.

നവാഗതര്‍ക്ക് നിറപ്പകിട്ടാര്‍ന്ന വരവേല്‍പ്പ് നല്‍കി. സമ്മാനങ്ങളും മധുര പലഹാരങ്ങളും വിതരണം ചെയ്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top