ഫൈസാസൂഫിയ യായി പാര്‍വതി തിരുവോത്ത് ; ‘വര്‍ത്തമാന’ത്തിന്റെ ടീസര്‍ പുറത്ത്

സിദ്ധാര്‍ത്ഥ് ശിവ യുടെ സംവിധാനത്തില്‍ പാര്‍വ്വതി തിരുവോത്ത് നായികയാവുന്ന ‘വര്‍ത്തമാന’ത്തിന്റെ ടീസര്‍ പുറത്ത്.ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് ‘വര്‍ത്തമാനം’ റിലീസിന് ഒരുങ്ങുന്നത് . സെന്‍സറിംഗ് സംബന്ധിച്ച് ചിത്രത്തിന് ആദ്യം വിലക്കേര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് റിവൈസിംഗ് കമ്മറ്റി പ്രവര്‍ത്തനാനുമതി നല്‍കിയതോടെയാണ് ചിത്രം തീയേറ്ററില്‍ റിലീസ് ചെയ്യാനായെത്തുന്നത്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡല്‍ഹിയിലെ ഒരു സര്‍വകലാശാലയിലേക്ക് മലബാറില്‍ നിന്നെത്തുന്ന ഗവേഷക വിദ്യാര്‍ത്ഥിയായ ഫൈസാസൂഫിയ എന്ന കഥാപാത്രത്തെയാണ് പാര്‍വതി അവതരിപ്പിക്കുന്നത്. സ്വാതന്ത്ര്യ സമര സേനാനി മുഹമ്മദ് അബ്ദുള്‍ റഹ്‌മാനെ കുറിച്ച് ഗവേഷണം നടത്തുന്ന ഈ പെണ്‍കുട്ടി നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളുമാണ് വര്‍ത്തമാനത്തിന്റെ പ്രമേയം.

ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ആര്യാടന്‍ ഷൗക്കത്തിന്റേതാണ്. അദ്ദേഹം സിനിമയുടെ നിര്‍മ്മാണ പങ്കാളി കൂടിയാണ്.റോഷന്‍ മാത്യുവും സിദ്ധീഖും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസര്‍ ആണ് നിര്‍മാണം.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •