Section

malabari-logo-mobile

തിരൂരങ്ങാടി നഗരസഭയിലെ 30 കോടി രുപയുടെ വിവിധ കുടിവെള്ള പദ്ധതികൾ റീട്ടെൻഡർ ചെയ്തു

HIGHLIGHTS : Various drinking water projects worth Rs. 30 crore in Tirurangadi Municipality were retendered

തിരൂരങ്ങാടി നഗരസഭയിലെ 30 കോടി രൂപയുടെ വിവിധ കുടിവെള്ള പദ്ധതികൾ വീണ്ടും ടെൻഡർ ചെയ്തതായി കെപിഎ മജീദ് എംഎൽഎ അറിയിച്ചു. അമൃത് പദ്ധതിയിൽ   15 കോടി രൂപയുടെയും സ്റ്റേറ്റ് പ്ലാനുകളിൽ ഉൾപ്പെടുത്തിയ  നാല് പദ്ധതികൾക്കായി അനുമതി ലഭിച്ച  14 കോടിയുടെ  പ്രവർത്തികളുമാണ്  റീടെണ്ടർ ചെയ്തത് .

ഈ പ്രവർത്തികൾ ആദ്യഘട്ടത്തിൽ ടെൻഡർ ചെയ്തപ്പോൾ ആരും ടെൻഡറിൽ പങ്കെടുക്കാത്ത സാഹചര്യം ഉണ്ടായിരുന്നു. ഈ വിഷയം ചൂണ്ടിക്കാണിച്ച്  കെപിഎ മജീദ് എംഎൽഎയും, തിരൂരങ്ങാടി നഗരസഭ സ്ഥിര സമിതി ചെയർമാൻമാരായ ഇഖ്ബാൽ കല്ലുങ്ങലും, ഇ പി ബാവയും വാട്ടർ അതോറിറ്റി മാനേജിംഗ് ഡയറക്ടറുമായി ചർച്ച നടത്തിയിരുന്നു. ഈ ചർച്ചയുടെ തീരുമാനപ്രകാരമാണ്   അടിയന്തരമായി റീ ടെൻഡർ ചെയ്തിട്ടുള്ളത്. റീട്ടെൻഡറിൽ ബന്ധപ്പെട്ട കരാറുകാരുടെ ആശങ്കകൾ പരിഹരിക്കുന്നതിന്  ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് കെപിഎ മജീദ്  എംഎൽഎയുടെ അധ്യക്ഷതയിൽ മലപ്പുറത്ത് ഉന്നതലe യാഗം ചേർന്നു.

sameeksha-malabarinews

. അമൃത് പദ്ധതിയിൽ 15,55 കോടി രൂപയും സ്റ്റേറ്റ് പ്ലാൻ ഫണ്ടിൽ നിന്നും 14 കോടി രൂപ അർബൻ ഹെഡ്ഡി ലാ യ തി നാൽ മുഴുവൻ തുകയും നീക്കിയിരിപ്പുള്ളതായും
പണം ബിൽ നൽകുന്ന മുറയ്ക്ക് തന്നെ കാലതാമസമില്ലാതെ കരാറുകാർക്ക്  നൽകാൻ കഴിയുമെന്നും കരാറുകാർക്ക് ആശങ്ക വേണ്ടെന്നും ചീഫ് എഞ്ചിനിയർ സുന്ദീപ് യോഗത്തെ അറിയിച്ചു
കല്ലക്കയം പദ്ധതി
കമ്മീഷൻ, ചന്തപ്പടി, കരി പറമ്പ് ടാങ്കുകൾ, പമ്പിംഗ് മെയിൻ, വിതരണ ലൈനുക്ൾ ഉൾപ്പെടെയുള്ളതാണ് പദ്ധതികൾ,
കെ. പി. എ മജീദ് എം. എൽ. എ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേരള വാട്ടർ അതോറിറ്റി ചീഫ് എൻജിനീയർ സുദീപ് കെ, തിരൂരങ്ങാടി നഗരസഭ കൂടുതൽ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൾ, പി എച്ച് സർക്കിൾ സൂപ്രണ്ട് എൻജിനീയർ  ഷീജ എ ആർ,  വാട്ടർ അതോറിറ്റി പ്രൊജക്റ്റ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ  അൻസാർ എം എസ്, വാട്ടർ അതോറിറ്റി പി എച്ച് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ജയകൃഷ്ണൻ ടി എൻ, വാട്ടർ അതോറിറ്റി പ്രൊജക്റ്റ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ റഷീദലി പി കെ, വാട്ടർ അതോറിറ്റി പരപ്പനങ്ങാടി മേഖല അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അജ്മൽ കാളാട്, വാട്ടർ അതോറിറ്റി തിരൂരങ്ങാടി അസിസ്റ്റന്റ് എൻജിനീയർ അബ്ദുൽ നാസർ എം കെ, ടി. കെ നാസർ, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരായ രാജീവ് എം, രാജേഷ് വി എം
സംസാരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!