പത്തനംതിട്ട ലെറ്റര്‍ വോയ്‌സ് ഏര്‍പ്പെടുത്തിയ വൈക്കം മുഹമ്മദ് ബഷീര്‍ സാഹിത്യ പുരസ്‌കാരം സാജിദ് മുഹമ്മദിന്റെ വളര്‍ച്ചാ കാലത്തെ സ്വഭാവങ്ങളും മാറേണ്ട മനോഭാവങ്ങളും എന്ന ലേഖനം അര്‍ഹമായി. 11111 രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
ആഗസ്റ്റ് 6 ന് തിരൂര്‍ ഓല വിദ്യാലയത്തില്‍ വെച്ച് നടക്കുന്ന ലെറ്റര്‍ വോയ്സിന്റെ വാര്‍ഷിക ചടങ്ങില്‍ കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍ പുരസ്‌കാരം സമ്മാനിക്കും.
ഷാഹിന ബഷീര്‍, പി സുരേന്ദ്രന്‍, ഡോ. ബിജി എന്‍, ഉവൈസ് ടി കെ ആര്‍ എന്നിവര്‍ അംഗങ്ങളായ സമിതിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്. മൂര്‍ക്കനാട് സ്വദേശിയായ സാജിദ് മുഹമ്മദ് ഇസ്ലാമിക് റെസിഡന്‍സി ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പൂക്കാട്ടിരി ഇക്കണോമിക്‌സ് അധ്യാപകനാണ്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




