വെറൈറ്റി ചക്കക്കുരു ഷെയ്ക്ക്

ആവശ്യമായ ചേരുവകള്‍:-

ചക്കക്കുരു – 12
ഈത്തപ്പഴം- 6
പഞ്ചസാര – പാകത്തിന്
പാല്‍ – 2 ടേബിള്‍ സ്പൂണ്‍, ഐസാക്കിയത് കുറച്ച് ക്യൂബ്‌സ്
ഏലക്ക പൊടി- 1 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം:-

ചക്കക്കുരു പുറത്തെ തൊലി കളഞ്ഞ് കുറച്ചു വെള്ളത്തില്‍ വേവിച്ച് ഉടച്ചെടുക്കുക. ഈത്തപ്പഴം കുറച്ചു സമയം വെള്ളത്തില്‍ കുതിര്‍ത്തു വെക്കുക. ശേഷം കുരു കളഞ്ഞടടുക്കുക.

ചക്കു കുരു ഉടച്ചുവെച്ചതും ഈന്തപ്പഴവും പഞ്ചസാരയും പാലും ചേര്‍ത്ത് മിക്‌സിയിലിട്ട്അടിച്ചെടുക്കുക. പാകത്തിന് കട്ടിയാക്കാൻ ചക്കു കുരു വേവിച്ച വെള്ളം ചേർത്ത് പാകമാക്കിയെടുക്കാം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top