തിരുവനന്തപുരം : കേരള സ്റ്റോറി സിനിമ ബഹിഷ്‌കരിക്കണമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. കേരളത്തിലെ 32000 വനിതകളെ ഐ എസ് ഐ എസില്‍ റിക്രൂട്ട് ചെയ്‌തെന്നാണ് ബംഗാള്‍ സിനിമയായ കേരള സ്റ്റോറിയില്‍ പറയുന്നത്. കേരള സമൂഹത്തെ വര്‍ഗ്ഗീയവല്‍ക്കരിക്കാനുള്ള സംഘപരിവാര്‍ ഗൂഡാലോചന പിന്നിലുണ്ടെന്നും സജി ചെറിയാന്‍ പറഞ്ഞു. സിനിമയെ കേരള സമൂഹം ഒന്നാകെ ബഹിഷ്‌കരിക്കണം. നിയമ നടപടിക്കുള്ള സാധ്യതയും പരിശോധിക്കും. എല്ലാ മതസ്ഥരും ഒന്നിച്ച് ജീവിക്കുന്ന കേരളത്തെ കലാപ ഭൂമിയാക്കാന്‍ നീക്കം നടക്കുന്നുവെന്നും ഫെയ്സ്ബുക്ക് കുറിപ്പിലൂടെ മന്ത്രി പറഞ്ഞു.
ദി കേരള സ്റ്റോറിക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും ആവശ്യപ്പെട്ടിരുന്നു. കേരളത്തിലെ 32,000 സ്ത്രീകളെ മതം മാറ്റി ഇസ്ലാമിക് സ്റ്റേറ്റില്‍ അംഗങ്ങളാക്കിയെന്ന പച്ചക്കള്ളമാണ് സിനിമ പറയുന്നത്. പിന്നില്‍ ന്യൂനപക്ഷ വിഭാഗങ്ങളെ സംശയ നിഴലിലാക്കി സമൂഹത്തില്‍ വിഭാഗീയതയും ഭിന്നിപ്പും സൃഷ്ടിക്കുകയെന്ന സംഘപരിവാര്‍ അജണ്ടയാണെന്നും അതുകൊണ്ടുതന്നെ സംസ്ഥാനത്ത് പ്രദര്‍ശനാനുമതി നല്‍കരുതെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍, പി കെ ഫിറോസ് തുടങ്ങിയവരും സിനിമയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു.
സിനിമ പറയാന്‍ ഉദ്ദേശിക്കുന്നത് എന്താണെന്ന് ട്രെയിലര്‍ വ്യക്തമാക്കുന്നുണ്ട്. സിനിമയുടെ ഉള്ളടക്കത്തെക്കുറിച്ച് സംവിധായകന്‍ സുദിപ്തോ സെന്‍ മാധ്യമങ്ങളോട് പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ പൊതുസമൂഹത്തിന് മുന്നിലുണ്ട്. രാജ്യാന്തരതലത്തില്‍ കേരളത്തെ അപമാനിക്കാനും അപകീര്‍ത്തിപ്പെടുത്താനുമാണ് സിനിമയിലൂടെ ശ്രമിക്കുന്നതെന്ന് വ്യക്തമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



