ശ്രീജിത്ത് അരിയല്ലൂരിന്റെ ‘ഒരു സുഗന്ധം വാലാട്ടുന്നു’ പ്രകാശനം ഏപ്രിൽ 29 ന് 

ശ്രീജിത്ത് അരിയല്ലൂരിന്റെ പുതിയ കവിതാ സമാഹാരമായ
‘ഒരു സുഗന്ധം വാലാട്ടുന്നു’
എന്ന പുസ്തകം അശ്വമേധം ഗ്രാന്റ് മാസ്റ്റർ ജി.എസ് പ്രദീപ്
പ്രകാശനം ചെയ്യുന്നു.
ഏപ്രിൽ 29 ന് ശനിയാഴ്ച വൈകീട്ട്
നാലു മണിയ്ക്ക് അരിയല്ലൂർ ജംഗ്ഷനിൽ വെച്ചു നടക്കുന്ന പരിപാടിയിൽ
സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖർ പങ്കെടുക്കും.
ഫ്രീഡം ബുക്സാണ് പ്രസാധകർ.

പുസ്തകം വേണ്ടവർ 9846697314 എന്ന നമ്പറിൽ ഇരുന്നൂറ്‌ രൂപ ഗൂഗിൾപേ ചെയ്‌താൽ മതി.
മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിക്കടുത്ത്
അരിയല്ലൂർ സ്വദേശിയായ
ശ്രീജിത്ത്
ആനുകാലികങ്ങളിൽ
എഴുതുകയും വരയ്ക്കുകയും ചെയ്യുന്നു.
എഴുത്തുകാരൻ,
പ്രഭാഷകൻ,
ചിത്രകാരൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.

ദൃശ്യ-ശ്രാവ്യ-നവ മാദ്ധ്യമങ്ങളിൽ കവിതകൾ അവതരിപ്പിക്കാറുണ്ട്.
‘നമ്മുടെ മുറ്റം’ ലിറ്റിൽ മാഗസിന്റെ എഡിറ്ററാണ്.
പുസ്തക പ്രസാധന,
വിതരണം സംരംഭമായ
ഫ്രീഡം ബുക്സിൽ ജോലി ചെയ്യുന്നു.

‘സെക്കിൾ ചവിട്ടുന്ന പെൺകുട്ടി’,
‘സെക്കൻഡ് ഷോ’,
‘പല കാല കവിതകൾ’,
മാസാമാറിച്ചെടിയുടെ ഇലകൾ’,’എർളാടൻ’,
‘സീറോ ബൾബ്‌’,
എന്നീ കവിതാ സമാഹാരങ്ങളും
സമദ് ഏലപ്പ ഇ൦ഗ്‌ളീഷിലേക്ക്
മൊഴിമാറ്റിയ
‘വൺ ഹൺഡ്രഡ് പോയംസ് ഓഫ് ശ്രീജിത്ത് അരിയല്ലൂർ’
എന്ന കാവ്യ സമാഹാരവും
പ്രസിദ്ധീകരിട്ടുണ്ട്.
‘അവതാരം’ എന്ന സ്വന്തം കവിതയെ ആധാരമാക്കിയുള്ള ഹ്രസ്വചിത്രത്തിന്റെ തിരക്കഥാ രചനയും നിർവഹിച്ചു.
എഴുത്തുകാരുടേയും
വായനക്കാരുടേയും
കൂട്ടായ്മയായ പലർമ സാംസ്കാരിക വേദിയുടെ സംസ്ഥാന സെക്രട്ടറിയാണ്.
ആശാൻ പുരസ്കാരം,
വൈലോപ്പിള്ളി പുരസ്‌കാരം,
സഹൃദയവേദി പി.ടി ലാസർ സ്മാരക കവിതാ പുരസ്കാരം,
കെ.പി കായലാട് സ്മാരക കവിതാ പുരസ്‌കാരം,
അബ്ദു റഹ്മാൻ പുറ്റെക്കാട് സ്മാരക പുരസ്‌കാരം,
ഒ.വി വിജയൻ സ്മാരക സമിതിയുടെ
ഖസാക്കിന്റെ ഇതിഹാസം
സുവർണ്ണ ജൂബിലി
കവിതാ  പുരസ്‌കാരം
തുടങ്ങിയ
പുരസ്‌കാരങ്ങൾക്ക് അർഹനായിട്ടുണ്ട്.
കവിതാ രചനാ,
പാരായണ മത്സരങ്ങളുടെ
സംസ്ഥാനതല വിധികർത്താവായും
പരിശീലകനായും പോവുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top