വഴിയില്‍ കുടുങ്ങിയ വന്ദേഭാരത് മൂന്ന് മണിക്കൂറുകള്‍ക്ക് ശേഷം യാത്ര പുനരാരംഭിച്ചു

HIGHLIGHTS : Vande Bharat resumed its journey after three hours after being stranded on the way

careertech

കോഴിക്കോട്: സാങ്കേതിക തകരാറിനെ തുടര്‍ന്ന് വഴിയില്‍ കുടുങ്ങിയ കാസര്‍കോട്-തിരുവനന്തപുരം വന്ദേഭാരത് ട്രെയിന്‍ 3 മണിക്കൂറിന് ശേഷം യാത്ര പുറപ്പെട്ടു. വന്ദേഭാരതില്‍ മറ്റൊരു എന്‍ജിന്‍ ഘടിപ്പിച്ചാണ് യാത്ര പുറപ്പെട്ടത്. വിമാനത്താളത്തിലേക്ക് പോകേണ്ട യാത്രക്കാര്‍ക്കായി അങ്കമാലിയില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

സാങ്കേതിക തകരാറിനെ തുടര്‍ന്ന് ട്രെയിന്‍ ഷൊര്‍ണൂരിന് സമീപമാണ് കുടുങ്ങിയത്. ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട ഉടനെയാണ് സംഭവം. വാതിലുകള്‍ ഉള്‍പ്പെടെ ലോക്കായതിനാല്‍ യാത്രക്കാര്‍ക്ക് പുറത്തിറങ്ങാന്‍ സാധിച്ചിരുന്നില്ല.

sameeksha-malabarinews

മണിക്കൂറുകള്‍ക്ക് ശേഷം ട്രെയിന്‍ ഡീസല്‍ എന്‍ജിന്‍ കൊണ്ടുവന്ന് പിറകിലേക്ക് നീക്കി ഷൊര്‍ണൂര്‍ സ്റ്റേഷനിലെ ആറാം നമ്പര്‍ പ്ലാറ്റ്ഫോമിലെത്തിച്ചു. 5.30ഓടെ തകരാറിലായ ട്രെയിന്‍ രാത്രി എട്ടോടെയാണ് പിന്നിലേക്ക് നീക്കി ഷൊര്‍ണൂര്‍ സ്റ്റേഷനിലെത്തിച്ചത്. തുടര്‍ന്ന് യാത്രക്കാര്‍ ഇന്റര്‍സിറ്റിയില്‍ കയറി യാത്ര തുടരണമെന്ന് നിര്‍ദേശം വന്നു. ഇത് പ്രതിഷേധങ്ങള്‍ക്കിടയാക്കി. പിന്നീട് അത്യാവശ്യക്കാര്‍ക്ക് ഇന്റര്‍സിറ്റിയില്‍ കയറാമെന്നാണ് അറിയിച്ചതെന്ന് റെയില്‍വെ അധികൃതര്‍ പറഞ്ഞു.

ട്രെയിനുള്ളിലെ പ്രവര്‍ത്തന രഹിതമായ എസി തകരാര്‍, ഓട്ടോമാറ്റിക് വാതിലുകളുടെയും തകരാര്‍ പരിഹരിച്ച ശേഷം ഒമ്പതുമണിയോടെയാണ് ട്രെയിന്‍ പുറപ്പെട്ടത്. വന്ദേഭാരത് കുടുങ്ങിയതോടെ തൃശൂര്‍ ഭാഗത്തേക്കുള്ള കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി അടക്കമുള്ള ട്രെയിനുകളും വൈകിയിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!