കോഴിക്കോട് ഇന്ധന പ്ലാന്റിലെ ചോര്‍ച്ചയ്ക്ക് കാരണം മോണിറ്ററിങ് സംവിധാനത്തിലെ തകരാര്‍; സംയുക്ത പരിശോധന

കോഴിക്കോട്: കോഴിക്കോട്ടെ എലത്തൂര്‍ എച്ച്പിസിഎല്ലിലെ ഇന്ധന ചോര്‍ച്ചയില്‍ ഇന്ന് സംയുക്ത പരിശോധന നടത്തും. മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ദുരന്ത നിവാരണ അതോറിറ്റി, ആരോഗ്യ വകുപ്പ് എന്നിവ സംയുക്തമായാണ് പരിശോധിക്കുക. സംഭരണ കേന്ദ്രത്തിന്റെ സുരക്ഷ പരിശോധിക്കാനുള്ള വിദഗ്ധ സംഘവും ഇന്നെത്തുമെന്നാണ് എച്ച്പിസിഎല്‍ വ്യക്തമാക്കിയത്.

ഇന്നലെ വൈകീട്ടാണ് എലത്തൂരിലെ എച്ച്പിസിഎല്‍ സംഭരണ കേന്ദ്രത്തില്‍ നിന്ന് ഡീസല്‍ ഒഴുകിയത്. അരക്കിലോമീറ്റര്‍ ദൂരത്തേക്ക് വരെ ഡീസല്‍ പരന്നു. സമീപത്തെ ഓവ് ചാലിലേക്കാണ് കവിഞ്ഞു ഒഴുകിയത്. രാത്രി വൈകിയും ഡീസല്‍ ഒഴുകിയതോടെ നാട്ടുകാര്‍ പ്രതിഷേധിച്ചു. മുന്നറിയിപ്പ് സംവിധാനം തകരാറിലായതാണ് ഡീസല്‍ ഒഴുകാന്‍ കാരണമെന്നാണ് വിശദീകരണം. രാത്രി വൈകി ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തില്‍ സ്ഥലം പരിശോധിച്ചിരുന്നു.

ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്നിടത്തേക്ക് ഡീസല്‍ ഒഴുകി എത്തിയതോടെയാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്.നിലവില്‍ അപകട സാധ്യത ഇല്ലെന്ന് എച്ച്പിസിഎല്‍ മാനേജര്‍ വിശദീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top